Wednesday, February 21, 2007

സന്തോഷത്തിന്റെ ഒരു ദിനം

ഫെബ്രുവരി 11, 2007.

ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ഒരു ദിനം സമ്മാനിച്ചു കൊണ്ട് എത്തിയ അതിഥികള്‍!


ശ്രീക്കുട്ടി, പോള്‍, കലഞാന്‍, പോള്‍, ശ്രീജിത്ത്, പിന്നെ ഞാനും!ആനപ്രേമി,ഞാന്‍ഇനിയീ ദാദാമാരുടെ ഇടയിലേക്കില്ലേ...“കുട്ടി”യിവിടെ ഇരുപ്പുണ്ട്, ഈ “ബിരിയാണി” എവിടെ പോയ്?.ബാക്കി ഇവിടെ

21 comments:

സതീശ് മാക്കോത്ത് | sathees makkoth said...

ഫെബ്രുവരി 11, 2007.

ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ഒരു ദിനം സമ്മാനിച്ചു കൊണ്ട് എത്തിയ അതിഥികള്‍!

സു | Su said...

ഇതില്‍ ബിരിയാണിക്കുട്ടി വന്നില്ലേ?

സതീശ് മാക്കോത്ത് | sathees makkoth said...

അപ്പോ അവസാനപടം കണ്ടില്ലേ സു?

Inji Pennu said...

ശ്രീജിത്ത് ചോറ് ഉണ്ണനേനു മുന്‍പാണൊ ഫോട്ടോയെടുത്തത്, കൈ വിറച്ച് ഷേക്കായിരിക്കണൂ. :)

ബിന്ദു said...

ഈ ശ്രീജിത്തെന്താ സര്‍വ്വവ്യാപിയാണോ? കൊച്ചിയിലുണ്ട്, ബാംഗ്ലൂരുണ്ട്, ഹൈദ്രാബാദിലുമുണ്ട്. :)

കരീം മാഷ്‌ said...

ബിരിയാ‍ണി എവിടേയോ അവിടേ ശ്രീജിത്ത് ഉണ്ട് എന്നാണോ ക്യാപ്ഷന്‍ കൊണ്ട് ഉദ്ദേശിച്ചത്?

ഉമേഷ്::Umesh said...

പാസ്പോര്‍ട്ടെടുക്കാന്‍ പോലീസുകാരു സമ്മതിക്കുന്നില്ല. അല്ലെങ്കില്‍ ശ്രീജിത്തു് ദുബായിയിലും ആഫ്രിക്കയിലും അമേരിക്കയിലുമൊക്കെ മീറ്റിനു വന്നേനേ...

[“വീട്ടില്‍ ഭാര്യ ഭയം...” എന്ന ശ്ലോകത്തിന്റെ (ഈ പോസ്റ്റിന്റെ അവസാനത്തില്‍ കാണാം) രണ്ടാം വരി “മീറ്റില്‍ ജിത്തു ഭയം,...” എന്നാക്കിയിരിക്കുന്നു.]

പെരിങ്ങോടന്‍, വിശ്വം, സിബു, ആദിത്യന്‍ തുടങ്ങിയവര്‍ക്കു പിന്നാലെ ഒരു ഷോക്കു കൂടി-പോള്‍. ഇങ്ങനെയൊന്നുമായിരുന്നില്ല മനസ്സിലുണ്ടായിരുന്ന രൂപം.

Paul said...

:-)
ഉമേഷേ, മനസ്സിലെന്തായിരുന്നു എന്നൊരു ശ്ലോകത്തിനു സ്കോപ്പുണ്ടോ?

റീനി said...

വെള്ളപ്പൊക്കം പേടിച്ചിട്ടോ , വെടിയുണ്ട പേടിച്ചിട്ടോ, മണല്‍ച്ചാക്ക്‌ കോട്ടക്കുള്ളില്‍ പോളും, ശ്രീജിത്തും, 'ഞാനും, ഞാനും' നില്‍ക്കുന്നത്‌?

സതീശ് മാക്കോത്ത് | sathees makkoth said...

അപ്പോ പത്രത്തില്‍ വന്നത് വായിച്ചില്ലേ?
ബാഗ്ലൂരില്‍ നിന്നും കള്ളക്കടത്ത് സാധനങ്ങളുമായി വരുകയായിരുന്ന ഒരാള്‍ ഹൈദ്രാബാദില്‍ വെച്ച് പിടിയിലായി. അയാളെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ ചെന്നതാ ഞാനും പോളും പിന്നെ ഞാനും. ഒരു ക്ലൂ- കള്ളന്‍ വിലങ്ങിട്ട കൈകള്‍ പുറകില്‍ മറച്ച് പിടിച്ചിട്ടുണ്ട്. :D

ശ്രീജിത്ത്‌ കെ said...

എന്നാലും എന്റെ ഞാന്‍ മോനേ, ഈ ഇളം പ്രായത്തില്‍ കള്ളക്കടത്തും തുടങ്ങിയോ. സതീശ്‌ജീ, എന്റെ കയ്യും പിറകില്‍ ആയോണ്ട് ചിലര്‍ക്കെങ്കിലും ഒരു സംശയം തോന്നിയേക്കാം. ഒന്ന് ക്ലാരിഫൈ ചെയ്തേക്കണേ

ദില്‍ബാസുരന്‍ said...

ശ്രീജിത്ത് ബാംഗ്ലൂരിലും ഹൈദരാബാദിലും കൊച്ചിയിലും കണ്ണൂരിലുമുണ്ട്. തൂണിലും തുരുമ്പിലും തകരപ്പാട്ടയിലും ഉണ്ട്. എന്തിന് ഇതാ ഈ കിടക്കുന്ന കൂഴച്ചക്കയില്‍ വരെയുണ്ട്.

മാ നിഷാദ എന്നല്ലേ കവിവചനം? :-)

ഓടോ: പോളേട്ടനെ കണ്ടതില്‍ സന്തോഷം. :-)

Anonymous said...

“നന്നി” വലുതായല്ലോ പോളേ. -സു-

ദില്‍ബാസുരന്‍ said...

ബിരിയാണിക്കുട്ടിയെ മാത്രം കാണാനില്ല. ഇത് ഒരു അദൃശ്യജീവിയാണോ? അതോ ഇനി പേര് ബിരിയാണിക്കുട്ടി വര്‍മ്മ എന്നാവുമോ, തൂണിലും തുരുമ്പിലും തകരപ്പാട്ടയിലും ഉള്ള ശ്രീജിത്തിന്റെ മറ്റൊരു ഐഡി(യ)? :-)

ഞാന്‍ said...

"എന്നാലും എന്റെ ഞാന്‍ മോനേ, ഈ ഇളം പ്രായത്തില്‍ കള്ളക്കടത്തും തുടങ്ങിയോ. സതീശ്‌ജീ, എന്റെ കയ്യും പിറകില്‍ ആയോണ്ട് ചിലര്‍ക്കെങ്കിലും ഒരു സംശയം തോന്നിയേക്കാം. ഒന്ന് ക്ലാരിഫൈ ചെയ്തേക്കണേ"

ഞാനോ???........ എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് പറയുമോ??... താങ്കള്‍ പൊലീസ് സ്റ്റേഷനില്‍ തല്യ്ക്ക് കയ്യും കൊടുത്തിരിക്കുന്ന 'ഫോട്ടം' എല്ലാവരും കണ്ടതാണല്ലൊ??....

മാത്രമോ??.... കഷ്ടപ്പെട്ട് കടത്തിയതെല്ലാം പൊലീസ് പിടിച്ചല്ലോ എന്ന നിരാശയാണ് ശ്രീജിത്തിന്റെ മുഖത്ത്...എന്റെയും ബാക്കിയുള്ളവരുടെയും മുഖത്തോ???.....


എല്ലാം പോട്ടെ....സത്യം താങ്കളുടെ 'ആത്മസുഹൃത്ത്' ആനപ്രേമി പറയുമല്ലോ??....

Thatz all, your honour....ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ പ്രതി ശ്രീജിത്ത് തന്നെ എന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു.

ശ്രീജിത്ത്‌ കെ said...

അയ്യോ ഞാനൂട്ടന്‍ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നോ. ഒരു പാര വച്ചു അത് ആരും പൊളിക്കാതിരുന്നതിന്റെ സന്തോഷത്തിലിരിക്കുവായിരുന്നു. ച്ഛായ്. അതു പൊളിഞ്ഞു.

ബൈ ദ വേ, പിന്നില്‍ കാണുന്ന ചാക്കുകളില്‍ കാലി കുപ്പിയും ചവറ്‌ കടലാസും ഒക്കെ നിറയ്ക്കുന്നത് ആനപ്രേമിയാണ്. അവന്റെ ബിസിനസ്സ് സാമ്രാജ്യത്തിന് മോഡല്‍ ആവാനാണ് നമ്മള്‍ അവിടെ നിന്നത്. അങ്ങിനെ തന്നെയല്ലേ ഞ്വാനേ? ആണെന്ന് പറയെടാ കൊച്ച് കള്ളാ. (ആനപ്രേമി ഈ വഴിയൊന്നും വരല്ലേ ഭഗവാനേ)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഞാനേ” ഈ വിശദീകരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.

തിരിച്ചു ബാംഗ്ലൂര്‍ വന്ന ‘രാജാവിന്റെ മകനെ’ കാര്‍ലോസ് അങ്കിള്‍ ‘സാധനം’ കൊണ്ടു കളഞ്ഞ വഹ
തോക്കിന്റെ മുന്‍പില്‍ നിര്‍ത്തിയപ്പോള്‍ ചാത്തനാ ഈ തവണത്തേക്ക് മാപ്പാക്കാന്‍ പറഞ്ഞത്.....

ഞാന്‍ said...

"ബൈ ദ വേ, പിന്നില്‍ കാണുന്ന ചാക്കുകളില്‍ കാലി കുപ്പിയും ചവറ്‌ കടലാസും ഒക്കെ നിറയ്ക്കുന്നത് ആനപ്രേമിയാണ്. അവന്റെ ബിസിനസ്സ് സാമ്രാജ്യത്തിന് മോഡല്‍ ആവാനാണ് നമ്മള്‍ അവിടെ നിന്നത്. അങ്ങിനെ തന്നെയല്ലേ ഞ്വാനേ? ആണെന്ന് പറയെടാ കൊച്ച് കള്ളാ."

കാലിക്കുപ്പിയും ചവറു കടലാസുമൊക്കെ ചാക്കില്‍ കുത്തിനിറച്ച് തോളത്തിട്ട്, 'മണ്ണിനു മരങ്ങള്‍ ഭാരം, മരത്തിനു ചില്ലകള്‍ ഭാരം' എന്നൊക്കെ പാടിയത് ഞാനാണോ ശ്രീജിത്തെ??..... അല്ലെങ്കിലും modelling ഒക്കെ പറഞ്ഞിട്ടുള്ള സിനിമാക്കാര്‍ക്കല്ലെ???

സതീശ് മാക്കോത്ത് | sathees makkoth said...

ഇതിനാണോ ശ്രീജിത്തേ വടി കൊടുത്ത് അടി മെടിക്കുകയെന്ന് പണ്ടാരോ പറഞ്ഞത്???????

ശ്രീജിത്ത്‌ കെ said...

ആണെന്നാ തോന്നുന്നേ. എന്റെ വയറു നിറഞ്ഞു എന്തായാലും. എല്ലാവര്‍ക്കും നന്ദി.

aanapremi - ആനപ്രേമി said...

പ്രിയപ്പെട്ട ബ്ലോഗ്ഗർ കമ്മിറ്റി അംഗങ്ങളെ...

കള്ളക്കടത്തുകാരൻ ആരാണെന്നത്‌ ഊന്നി പറയേണ്ട ആവശ്യം ഉണ്ടെന്ന്‌ തോന്നുന്നില്ല. കാരണം ശ്രീജിത്ത്‌ ഓഴികെയുള്ളവർ ഹൈദരാബാദിലെ സ്ഥിരതാമസകാരണ്‌!!!

എല്ലാം ഒരു "സിനിമ" സ്റ്റൈലിൽ ആയിരുന്നു!!! :):):)

എങ്ങിനെ ആവാതിരിക്കും???
മികച്ച ബാലനടൻ അല്ല്ലായിരുന്നോ!!!!

സിനിമ: കാബൂളിവാല.
രംഗം: പാൽനിലാവിനും ഒരു നൊമ്പരം ... എന്ന ഗാനം
കഥാപാത്രം: റോഡിലെ അനാഥൻ!!!

ഇനി ആ രംഗം കാണുമ്പോൾ ഒന്ന്‌ ശ്രദ്ധിക്കണെ!!!