Wednesday, February 28, 2007

ലിംഗപ്പ

ലിംഗപ്പ എല്ലാവരുടേയും കണ്ണിലുണ്ണിയാണ്.
ഓഫീസിലെ സഹായിയാണ് ലിംഗപ്പ.

പ്രായം 30 നോട് അടുത്തുണ്ട്.
കറുത്ത് വലിയ തടിയൊന്നുമില്ലാത്ത ലിംഗപ്പയ്ക്ക് 5 അടിയോളം പൊക്കം വരും.
പല്ല് 38 ഉം പുറത്തിട്ട് 70mm ചിരിയോട് കൂടിയല്ലാതെ ലിംഗപ്പയെ കാണാന്‍ കഴിയില്ല.

ഹൈദ്രാബാദില്‍ താമസമാക്കിയിട്ട് 10-15 വര്‍ഷമായെങ്കിലും ലിംഗപ്പയ്ക്ക് ഹിന്ദി ഇപ്പോഴും ശൈശവാവസ്ഥയിലാണ്.
അപ്പനും അമ്മയും കനിഞ്ഞനുഗ്രഹിച്ചതിനാല്‍ ലിംഗപ്പയ്ക്ക് സ്കൂളിലും പോകേണ്ടതായി വന്നിട്ടില്ല.
അപ്പോള്‍ പിന്നെ ഇംഗ്ളീഷൊക്കെ പഠിച്ച് തല പുണ്ണാക്കേണ്ട ഗതികേടും ലിംഗപ്പയ്ക്കുണ്ടായിട്ടില്ല.

പിന്നെ അറിയാവുന്നതെന്താണ്?

തെലുങ്കെന്ന് വേണമെങ്കില്‍ പറയാം.

ലിംഗപ്പ ഒരിക്കലും ഒരുകാര്യത്തിനും വിസ്സമ്മതം കാണിക്കാറില്ല.
സാറന്മാര്‍ക്ക് ചായ,വട,സിഗര്‍റ്റ്,മിര്‍ച്ചി ബജി തുടങ്ങി എന്തും എപ്പോഴും വാങ്ങി വരുന്നത് ലിംഗപ്പയ്ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.

ഒരു ദിവസം ക്വാളിറ്റി കണ്ട്രോള്‍ ഓഫീസര്‍ വംശിക്ക് ലിംഗപ്പയുടെ സേവനം ആവശ്യ
മായിവന്നു.
വംശി ലിംഗപ്പയെ വിളിച്ചു.
നീയൊന്നു റിലയന്‍സിന്റെ ഓഫീസുവരെ പോകണം. എന്റെ മൊബൈലിലേക്ക് മെസ്സേജൊന്നും വരുന്നില്ല. ഒരു ലെറ്ററെഴുതി തരാം.അവിടെക്കൊണ്ട് കൊടുത്താല്‍ മാത്രം മതി.

റെഡി സാര്‍. ലിംഗപ്പ തയ്യാര്‍!

പിന്നേ എപ്പോഴത്തേക്ക് ശരിയാകുമെന്ന് കൂടി ചോദിച്ചേക്കണം കേട്ടോ

വംശി ലിംഗപ്പയെ ഓര്‍മ്മിപ്പിച്ചു.

ലിംഗപ്പ റിലയന്‍സില്‍ പോയി തിരിച്ചു വന്നു.

സാര്‍, ലെറ്റര്‍ കൊടുത്തീട്ടുണ്ട് വൈകിട്ട് അവരറിയിക്കാമെന്നാ പറഞ്ഞതു. ലിംഗപ്പ വംശിയെ അറിയിച്ചു.

പിറ്റേന്നും മെസ്സേജ് വരാതിരുന്നതിനാല്‍ വംശി ലിംഗപ്പയെ വീണ്ടും വിളിചു.
സത്യം പറഞ്ഞോളണം നീയിന്നലെ അവിടെ പോയിരുന്നോ? അതോ അവിടെയൊക്കെ കറങ്ങി നടന്നിട്ടിങ്ങോട്ട് പോന്നോ?

ലിംഗപ്പയുടെ വിശ്വസ്തതയെ ചോദ്യം ചെയ്തിരിക്കുന്നു.
സഹിച്ചില്ല ലിംഗപ്പയ്ക്ക്.
അവന്‍ റിലയന്‍സിന്റെ ഓഫീസിലോട്ട് ഓടി.

അതാ ഇരിക്കുന്നു താനിന്നലെ ലെറ്റര്‍ ഏല്‍പിച്ചയാള്‍.
കോപം ഇരച്ചു കയറി ലിംഗപ്പയ്ക്ക്.
ജീവിതത്തില്‍ ആദ്യമായി വംശി സാര്‍ തന്നിലൊരു കുറ്റമാരോപിച്ചിരിക്കുന്നു.

കഴിയാവുന്നത്ര ശബ്ദത്തില്‍ അവന്‍ അയാളോട് ചോദിച്ചു.

തും കല്‍ ക്യാ ബോലാ മേരേ കോ?

ക്യാ? ഓഫീസര്‍ക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.

തും കല്‍ ബോലാ ന മിസ്സിസ് കോ ശാം കോ ബേജ്തൂം ബോല്‍ക്കേ... ബേജാ ക്യാ?
മേരാ സാബ് മേരേ കോ ഗാലി ദേരാ. മാലും ഹൈ തുംകോ. ആജ് ശാം കോ ബരാബര്‍ മിസ്സിസ് കോ ബേജ്ന. സമ്ച്ചാ.

( ലിംഗപ്പയുടെ ഹിന്ദി മനസ്സിലാകാത്തവര്‍ക്ക്: ഇന്നലെ വൈകിട്ടു മിസ്സിസ്സിനെ വിടുമെന്ന് പറഞ്ഞിട്ടു വിട്ടോ? എന്റെ സാര്‍ എന്നെ വഴക്കു പറയുന്നു. ഇന്ന് വൈകിട്ട് മറക്കാതെ മിസ്സിസ്സിനെ വിട്ടോളണം. )

ഓഫീസര്‍ സ്വബോധം വീണ്ടെടുത്ത് തലകുടഞ്ഞ് നോക്കിയപ്പോഴേയ്ക്കും
ലിംഗപ്പ പൊയ്ക്കഴിഞ്ഞിരുന്നു.

Wednesday, February 21, 2007

സന്തോഷത്തിന്റെ ഒരു ദിനം

ഫെബ്രുവരി 11, 2007.

ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ഒരു ദിനം സമ്മാനിച്ചു കൊണ്ട് എത്തിയ അതിഥികള്‍!


ശ്രീക്കുട്ടി, പോള്‍, കല



ഞാന്‍, പോള്‍, ശ്രീജിത്ത്, പിന്നെ ഞാനും!



ആനപ്രേമി,ഞാന്‍



ഇനിയീ ദാദാമാരുടെ ഇടയിലേക്കില്ലേ...



“കുട്ടി”യിവിടെ ഇരുപ്പുണ്ട്, ഈ “ബിരിയാണി” എവിടെ പോയ്?.



ബാക്കി ഇവിടെ

കലപില തുടങ്ങുന്നു

1+1=2

2+1=3

അങ്ങനെ നോക്കുമ്പോ രണ്ടും രണ്ടും നാല്‌.

എന്നു വെച്ചാല്‍ നാലും ഒന്നും അഞ്ച്‌.

എന്റമ്മേ.. അഞ്ചാളായോ? അല്ല ആറുണ്ടോ? എന്നിട്ടും ഇതു വരെ തുടങ്ങീല്ല്യേ?

എന്തൂട്ടാ?

യൂണിയനേ.. യൂണിയന്‍!

ഞങ്ങളിപ്പോ ഹൈദരാബാദില്‍ അഞ്ചാറ് ഏഴ്‌ ഏഴര ആള്‍ക്കാരുണ്ട്‌ ത്രേ. ബൂലോഗത്തിന്റെ അസ്‌ക്യതയുള്ള ജീവികള്‍‍. എന്നിട്ടും ഇതുവരെ ഒരു യൂണിയനില്ലാന്ന് പറഞ്ഞാല്‍? ഛായ്! ലജ്ജാവതിയേ.. സോറി.. ലജ്ജാവഹം!

എന്നാ ഇനി സമയം കളയാനില്ല. ദാ ഞങ്ങടെ കലപിലകള്‍ ഇവിടെ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

എല്ലാവരും ചായയും പരിപ്പു വടയും കഴിച്ചിട്ടു പോണേ പ്ലീസ്‌. ബിരിയാണി കൊളസ്റ്റ്രോളാ.