ബോസ്സ് പ്ലാന്റിലെ തന്റെ ഓഫീസിലേയ്ക്ക് വന്നതാണ്. പക്ഷേ ഓഫീസിന്റെ താക്കോലെടുക്കുവാന്‍ മറന്ന് പോയി. ബോസ്സിന് രണ്ട് റൂമുകളാണുള്ളത്. ഒന്ന് അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്ങിലും മറ്റേത് പ്ലാന്റിലും. താക്കോലെടുപ്പിക്കുവാന്‍ ആളെയും കാത്ത് ബോസ്സ് ക്വാളിറ്റി കണ്ട്രോള് റൂമിലിരുന്നു.
ദാ വരുന്നു സാക്ഷാല്‍ ലിംഗപ്പ!
ബോസ്സ് സന്തോഷവാനായി. ലിംഗപ്പ അതിലേറെ സന്തോഷവാനായി. ബിഗ് ബോസ്സിനെ സേവിക്കാന്‍ കിട്ടിയ അവസരമല്ലേ. എങ്ങനെ സന്തോഷിക്കാതിരിക്കും? ബോസ്സ് ലിംഗപ്പയ്ക്ക് താക്കോലിന്റെ അടയാളവും പറഞ്ഞ് കൊടുത്തു. താക്കോലിന്റെ അറ്റത്ത് ഒരു വയര്‍ കെട്ടിയിട്ടുണ്ടത്രേ.
ലിംഗപ്പ പോയതിനേക്കാള്‍ വേഗതയില്‍ തിരിച്ചെത്തി. എന്തൊരു ഉത്തരവാദിത്ത ബോധം. കീഴ്ജീവനക്കാരായാല്‍ ഇങ്ങനെ വേണം. ബോസ്സ് സന്തോഷം പുറത്ത് കാണിക്കാതെ ലിംഗപ്പയോട് ചോദിച്ചു.
"കിട്ടിയോ?"
"ഇല്ല സാര്‍. ഞാന്‍ റൂം മുഴുവന്‍ നോക്കി. വയറിന്റെ അറ്റത്തുണ്ടന്നല്ലേ സാര്‍ പറഞ്ഞത്. ഫോണിന്റെ വയര്‍ മാത്രമേ അവിടെ കാണുന്നുള്ളു. സാര്‍ തന്നെ നോക്കിയെടുത്തോളൂ. ഞാന്‍ മൊത്തം വയര്‍ കൊണ്ടുവന്നിട്ടുണ്ട്." ലിംഗപ്പ താന്‍ വലിച്ച് പറിച്ചെടുത്ത് കൊണ്ട് വന്ന ടെലിഫോണ്‍ വയര്‍ മുഴുവന്‍ മേശപ്പുറത്ത് വെച്ചു.
വേലിയേലിരുന്ന പാമ്പിനെ എടുത്ത് തലയില്‍ വെച്ചത് പോലെയായി ബോസ്സിന്റെ മുഖം.
സ്വതവേ ദേഷ്യക്കാരനായ ബോസ്സ് ചിരിക്കുന്നത് ലിംഗപ്പ കണ്ടു.സന്തോഷത്താല്‍ ലിംഗപ്പ ബോസ്സിനോട് ചോദിച്ചു.
"സാര്‍ ഓര് കുച്ച്."
ബോസ്സ് രണ്ട് കൈയും കൂപ്പി ലിംഗപ്പയെ തൊഴുതുകൊണ്ട് പറഞ്ഞു.
"മുഛേ മാഫ് കീജിയേ ലിംഗപ്പ...മുഛേ മാഫ് കീജിയേ."
Sunday, March 25, 2007
Subscribe to:
Post Comments (Atom)
8 comments:
“മുഛേ മാഫ് കീജിയേ ലിംഗപ്പ...മുഛേ മാഫ് കീജിയേ."
ലിംഗപ്പ വീണ്ടും
സതീശെ കലക്കി കേട്ടോ ഇതു മാത്രമല്ല സതീശിന്റെ എല്ലാ പോസ്റ്റും ഞാന്‍ വായിച്ചു...സൂപറാണു ട്ടോ..
നന്നായി സതീശേ.. നീ ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങിയത് ഞാനിപ്പോഴാ കണ്ടത് .. നന്നായിരിക്കുന്നു ട്ടോ ..
സാജന്,
വളരെ കഷ്ടപ്പെട്ട് കാണുമല്ലേ? ആ ഭഗീരഥ പ്രയത്നത്തിന് നന്ദി.
വിചാരം, എല്ലാവരും കൂടി എന്നെ എടുത്തിട്ടിടിക്കുന്നത് കാണണമല്ലേ?
ഇത് ഹൈദരബാദികള് കലപിലയുണ്ടാക്കുന്ന സ്ഥലമാ...ഇത് ഹൈദരബാദികളുടെ പൊതു സ്വത്താ...
ഹഹഹഹ ......... കലക്കി സതീശാ ..
ആ അബദ്ധം ലിംഗപ്പയുടെ മേല്‍ കൊണ്ടു വച്ചു അല്ലേ ...
അമ്മൂമ്മയെ അടച്ചിട്ട് അടിവാങ്ങിയതും പോരാഞ്ഞിട്ട് ഇപ്പോള്‍ എനിക്ക് ടിക്കറ്റ് തരുന്നോ തമനൂ!!!
Mr.Chanda the boss...???//
super...super...
ഈ ലിംഗപ്പയുടെ ഒന്നു കാണണമല്ലോ. ഒരു പടം ഇടാമലു? വിശേഷലു തുടരലു.. സതീഷേ അടിപൊടിലൂ..
Post a Comment