ഒരു പഴയ കഥ ഓര്‍ മ്മിച്ചതാണ്.
ഏതാന്ട് 20 വര്‍ ഷങ്ങള്‍ ക്ക് മുമ്പ് ഒരു കോളേജ് കാമ്പസ് । കഥാനായകന്‍ പ്രണയത്തിന്റെ നീരാളിപ്പിടുത്തത്തില്‍ വലയുകയാണ് ( പിന്നേം പ്രണയം ॥ ഇവന് വേറെ പണിയൊന്നുല്ലേന്ന് നിങ്ങള്‍ വിചാരിക്കുന്നുന്ടാകും ... മാഷേ, പ്രണയത്തേക്കാള്‍ വലിയ കോമഡിയും ട്രാജഡിയും , ബോറഡിയും ലോകത്തിലില്ല... ഇല്ലന്നേ..)
കഥാനായികയുടെ അവസ്ഥയും മറ്റൊന്നല്ല. എങ്കിലും അന്നത്തെ കാലമല്ലേ, തുറന്ന് പറയാനും കാണാനും രന്ടാള്‍ ക്കും മടി. പിന്നെ ലോകം എന്ത് പറയും എന്ന സാം സ്കാരിക പ്രശ്നവും ഉന്ട്.
ഒടുവില്‍ അവസാന വര്ഷ പരീക്ഷ എത്തുകയായി. കമിതാക്കള്‍ ബോധവാന്‍ / വതി ആയിക്കൊന്ടിരിക്കുകയാണ്. ഇനിയെങ്കിലും ഇതൊന്ന് പറഞ്ഞില്ലെങ്കില്‍ ജീവിതാവസാനം വരെ ദുഖിക്കേന്ടി വരുമെന്ന് രന്ടാള്‍ ക്കും മനസ്സിലായി. സുഹൃത്തുക്കളും ഈ സര്‍ വ്വസഹായങ്ങളുമായി രം ഗത്തെത്തി.
അങ്ങനെ സെന്റോഫിന്റെ ദിവസമെത്തി। അന്നാണ് മനസ്സുതുറക്കല്‍ വച്ചിരിക്കുന്നത്.
കോളേജ് ലൈബ്രറിയില്‍ അവള്‍ കാത്ത് നിന്നു. മടിച്ചും അണച്ചും അയാള്‍ പടികള്‍ കയറി. താഴെ സുരക്ഷയ്ക്കായി കൂട്ടുകാര്‍ ഉന്ട്.
ആകാം ക്ഷയുടെ നിമിഷങ്ങള്‍ । എല്ലാവരും കാത്തിരിക്ക്കയാണ്. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഖം പൊത്തിക്കൊന്ട് ഓടിവരുന്ന കാമുകിയെക്കന്ട് എല്ലാവരും അമ്പരന്നു. യെവന്‍ വല്ല വേന്ടാത്തരവും കാണിച്ചിട്ടുന്ടാകും എന്ന എല്ലാവരും ഉറപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ നായകന്‍ വിളറിക്കൊന്ട് വരുന്നു
എന്താണ് സം ഭവിച്ചത് ? എന്തതിക്രമമാണ് നീ കാണിച്ചത് ? ചോദ്യങ്ങളുടെ ശരവര്‍ ഷങ്ങള്‍ ക്കിടയില്‍ നായകന്‍ വീര്‍ പ്പ് മുട്ടുകയായിരുന്നു.
ഒടുവില്‍ രം ഗം ശാന്തമായപ്പോള്‍ അയാള്‍ കാര്യം പറഞ്ഞു
.... മുകളില്‍ അവള്‍ നില്‍ ക്കുന്നുന്ടായിരുന്നു. നാണിച്ചും പേടിച്ചും ... അടുത്തേയ്ക്ക് ചെന്നപ്പോള്‍ ചെരിയ വിറയല്‍ തുടങ്ങി. പിന്നെയത് ശരീരമാസകലം വ്യാപിച്ചു. അവളും വിയര്‍ ക്കുന്നുന്ടായിരുന്നു. വിറയ്ക്കുന്നുന്ടായിരുന്നു. വാക്കുകള്‍ തൊന്ടയില്‍ തടഞ്ഞ് നില്‍ ക്കുന്നു.
ഒടുവില്‍ ധൈര്യം സം ഭരിച്ച് ഒന്ന് തൊടാനാഞ്ഞപ്പോള്‍ ...
മുന്ട് കീറുന്നത് പോലെ ഒരു ശബ്ദം . . ഒരു നെട്ടല്‍ .. പിന്നെ അവള്‍ മുഖം പൊത്തി ഓടിക്കളഞ്ഞു.
സം ഗതി അറിഞ്ഞപ്പോള്‍ കൂട്ടച്ചിരി തുടങ്ങി
പ്രശ്നം തുടങ്ങിയതല്ലേയുള്ളൂ മഹേശ്വരാ ...
പിന്നെ അയാളുടെ നിഴല്‍ ഒരു കിലോമീറ്റര്‍ അകലെക്കന്ടാല്‍ മതി ..അവള്‍ മുഖം പൊത്തി ഓടും ... അങ്ങനെ സമൂഹവും വീട്ടുകാരും ഒന്നും ഇടപെടാതെ തന്നെ പ്രേമം പൊളിഞ്ഞടുങ്ങി.
ഇപ്പോള്‍ കഥനായകന്‍ വേറെ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളേയും ലാളിച്ചിരിക്കുന്നു। നായികയും അതേ പോലെ തന്നെ. പക്ഷേ ഇപ്പോഴും നിഴല്‍ കന്ടാല്‍ .....
...............................................
( കഥാനായകന്‍ / നായിക എന്നിവരുടെ പേരുകള്‍ മറച്ച് വയ്ക്കുന്നു. ഈ കഥ അതിരസകരമായി വിവരിച്ച് തന്ന ശ്രീ നൈന്‍ കൊല്ലറയ്ക്ക് നന്ദി/ഉമ്മ )
Tuesday, April 17, 2007
Subscribe to:
Post Comments (Atom)
3 comments:
"ഒരു പഴയ കഥ"
ഭൂതാവിഷ്ടന്‍,
ഇതു വെറും പ്രേമമല്ല. ഇതാണ് പ്രെപ്രേമം.
നല്ല കഥ.
-സുല്‍
നന്ദി സുഹൃത്തേ ...
Post a Comment