Sunday, March 4, 2007

ഹോളി വിശേഷാലു


അവനെത്തിപ്പോയി... കലക്കടാ വേഗം.



കൂടുതല്‍ ദ്യശ്യങ്ങള്‍

10 comments:

Sathees Makkoth | Asha Revamma said...

ചില ഹോളി ദിന കാഴ്‌ചകള്‍!

സു | Su said...

ആഘോഷം കഴിഞ്ഞോ?

Sathees Makkoth | Asha Revamma said...

പുറത്ത് നടന്നോണ്ടിരിക്കുന്നു സു

sandoz said...

സതീശാ....പുറത്ത്‌ എന്ന് ഉദ്ദേശിച്ചത്‌...അരുടേങ്കിലും നടും പുറത്ത്‌ ആണോ.......ഹോളി ആയിട്ട്‌ വെറുതെയിരിക്കാതെ 'കളര്‍' അടിക്കൂ.........മനസ്സിലായില്ലേ 'കളര്‍'....കലക്കിയടിക്കൂ......

എല്ലാ ഹൈദ്രാബാദ്‌ വാസികള്‍ക്കും...ഹോളി ആശംസകള്‍,നന്ദി,മാപ്പ്‌,പ്രതിഷേധം.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം.എവിടെ എന്താ കൊടുക്കണ്ടേ....എന്ന് മൊത്തം കണ്‍ ഫ്യൂഷന്‍ ആയി ഇരിക്കുവാ.അതാ മൊത്തത്തില്‍ ഇട്ടത്‌.

Sathees Makkoth | Asha Revamma said...

പുറത്ത് കളര്‍ വീഴാനിനിയിടമില്ല.
ഹാഫ് ഡെ കഴിഞ്ഞു.
ഇനിയുള്ള ‘ഹാഫ്’ ഡെ കളര്‍ മുഴുവനും അകത്തോട്ടാക്കാം അല്ലേ?
പറഞ്ഞ സാധനങ്ങള്‍ മൊത്തത്തില്‍ എടുത്തിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

കഴിഞ്ഞോ???? ഹൊള്യാശംസകള്‍..

sreeni sreedharan said...

ഹോളി ആശംസകള്‍, ആ കുമാറേട്ടന്‍ ബോംബെയില്‍ നിന്നും ഇപ്പൊ വിളിച്ചിരുന്നു, അവര് നിക്കുന്ന സ്റ്റുഡിയോടെ പുറത്ത് ഗംഭീരന്‍ ആഘോഷം നടക്കുന്നൂന്ന്... അടുത്ത തവണ ഹോളി ആഘോഷിച്ചിട്ടു തന്നെ കാര്യം!

Kala said...

ഇവിടെയും തകര്‍പ്പന്‍ ആഘോഷമായിരുന്നു. വീടുകളില്‍ മറഞ്ഞിരുന്നവരെയെല്ലം വിളിച്ചിറക്കി നിറം വാരിപൂശി.

krish | കൃഷ് said...

സതീശേ.. ഈ ചിത്രം കണ്ടപ്പോള്‍ പണ്ട് ബാചിലറായിരുന്നപ്പോളുള്ള ഹോളി ആഘോഷം ഓര്‍മ്മ വരുന്നു. മലയാളികളുടെ മാത്രമായിട്ടുള്ള ഹോളി ആഘോഷമുണ്ടായിരുന്നു. എന്തെല്ലാം വികൃതികളാ കാട്ടികൂട്ടിയിട്ടുള്ളത്. ഹോ.. ഇപ്പോള്‍ അതൊന്നും ഇല്ല. ഒരാള്‍ക്ക് സമ്മതമുണ്ടെനില്‍ മാത്രമേ ഇപ്പോള്‍ ചായം പുരട്ടാന്‍ പറ്റുള്ളൂ..
ഇനീപ്പോ അടിച്ചുപൊളിക്ക്‌..കുപ്പിയേ..
ഹോളി മുബാരക്ക് ഹോ..

Jayesh/ജയേഷ് said...

ഹോളി ആഘോഷമായി തുടങ്ങിയതൊന്നുമല്ലായിരുന്നു. ചുമ്മാ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഷൈന്‍ ഗാരു ആന്റ് ഫൈസല്‍ ഗാരു കളര്‍ സ്പ്രേ വാങ്ങി ഞങ്ങളെ ഓടിച്ചിട്ട് പൂശി. ഏതാആലും നനഞ്ഞു എന്നാപ്പിന്നെ കുളിച്ച് കയറാം എന്ന് കരുതി നിറങ്ങള്‍ വാങ്ങിക്കൂട്ടി യൂസഫ് ഗുഡയിലുള്ള മല്ലു ഭവനങ്ങളിലേക്ക് ആക്രമണം അഴിച്ചുവിട്ടു. പിന്നെ വര്‍ ഗ്ഗീയകലാപം പോലെയാഇരുന്നു ഹോളി പടര്‍ ന്ന് പിടിച്ചത്. എല്ലാവരും തെരുവിലേയ്ക്കിറങ്ങി. മലയാളി വീടുകള്‍ തീര്‍ ന്നപ്പോള്‍ പരിചയക്കാരായ എല്ലാവരേയും ആക്രമിച്ചു.

ഒരു മണിയാഅപ്പോള്‍ പോലീസുകാര്‍ വന്ന് ഹോളിക്കാരെ അടിച്ചോടിക്കും വരെ തുടര്‍ ന്നു നിറാമൊഴിക്കല്‍

മറക്കാനാവാത്ത ഒരു ദിനം