Wednesday, April 4, 2007

മിസ്സ് കാള്

ആദ്യം ഒരു മിസ്സ് കാള് ... പരിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. തിരിച്ച് വിളിക്കുന്ന പതിവ് പന്ടേ ഇല്ല. വൈകുന്നേരം ജോലി കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ പിന്നേയും അതെ നുമ്പറില്‍ നിന്നും കാള്‍ ... അപ്പോഴും അത് കാര്യമാഇ എടുത്തില്ല. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നേയും റിങ്ങ് .. കട്ട് ചെയ്യാന്‍ സാവകാശം കിട്ടുന്നതിന്‍ മുന്നേ അറ്റ് റ്റന്റ് ചെയ്തു.
" ഡാ... ഞാനാടാ .. ദിലീപ്... അങ്ങേത്തലയ്ക്കല്‍ നിന്നും അല്പം വിറച്ച ശബ്ദം . കുറച്ച് നിമിഷങ്ങളെടുത്തു ഓര്‍ മ്മിച്ചെടുക്കാന്‍ ... അതേ.. ദിലീപ്...
നാല്‌ വര്‍ ഷങ്ങള്‍ ക്ക് മുമ്പ് നഷ്ടപ്പെട്ട ഒരു ചങ്ങാത്തം .. ചിലപ്പോള്‍ അതിലുപരി...
അവന്‍ ആദ്യം പറഞ്ഞത് മാര്‍ ക്വിസിന്റെ പിറന്നാള്‍ ലോകം ആഘോഷിച്ച വാര്‍ ത്തയായിരുന്നു. ഞാന്‍ അതൊന്നും അറിഞ്ഞിരുന്നില്ല. പിന്നേയും എന്തൊക്കെയോ സം സാരിച്ചു...പരസ്പരം അന്വേഷിക്കാന്‍ മറന്നു!
അപ്പോള്‍ ഞാന്‍ ആലോചിച്ച് കൊന്ടിരുന്നത് വേറൊരു കാര്യത്തെക്കുറിച്ചായിരുന്നു. സന്ധ്യ, ധന്യ, ബിന്ദു എന്നിങ്ങനെ പേരുകളുള്ള എനിക്കറിയവുന്ന പെണ്‍ കുട്ടികളെല്ലാം സുന്ദരിമാരായിരുന്നതിന്റെ രഹസ്യത്തെക്കുറിച്ചായിരുന്നു. ( ഇതേ പേരുകളുള്ള ഞാനറിയാത്ത പെണ്‍ കുട്ടികളും സുന്ദരികളായിരിക്കും എന്നാണ്‌ എന്റെ നീന്ട കാലത്തെ നിരീക്ഷണത്തിലൂടെയുള്ള അനുമാനം )
ദിലീപിന്റെ വിളി വന്നപ്പോള്‍ ഞാനറിയാതെ ഓരോന്നോര്‍ ത്ത് പോയി.
ബിരുദം കഴിഞ്ഞ് തൊഴിലാം ദേഹിയായി അലഞ്ഞ് നടക്കുന്ന കാലം . അന്നെന്റെ കൂട്ട് തൊഴിലുള്ള ദിലീപ് ആയിരുന്നു. അന്നത്തെ ചെറു ആനന്ദങ്ങളായിരുന്ന ബീഡി, കളള്‍ എല്ലാം സ്പോണ്‍ സര്‍ ചെയ്യുന്ന മഹാന്‍ .
പന്ച്ചായത്ത് വക കല്യാണമന്ടപത്തിന്റെ മതിലിന്‌ പിന്നില്‍ ഒരു പൊട്ടക്കുളം . അതിന്റെ മുകളില്‍ കയറിയിരുന്നാണ്‌ വിശ്വസാഹിത്യം ചര്‍ ച്ച ചെയുന്നത്
മതിലിന്റേയും കുളത്തിന്റേയും ഓരത്ത് ഒരു കൊച്ചുവീട്.ഞങ്ങളുടെ ഇരിപ്പിടത്തില്‍ നിന്നും ക്രൈന്‍ ഷോട്ടിലൂടെ യെന്നപോലെ വിശദാം ശങ്ങള്‍ കാണാം .ആ വീടിന്‌ ഒരു പ്രത്യേക ഭം ഗിയുന്ടായിരുന്നു. ആ വീടിന്ടെ പേര്‌ ധന്യ എന്നായിരുന്നു.!
ആ വീട്ടില്‍ അതേ പേരുള്ള ഒരു പെണ്‍ കുട്ടിയുന്ടായിരുന്നു.അവള്‍ സുന്ദരിയായിരുന്നോയെന്ന് ചോദിക്കുന്നത് അബദ്ധമാകും .അങ്ങനെ ദസ്തേവ്സ്കിയുടെ കൂടെ അവളേയും മനസ്സിലിട്ടുകൊന്ട് ഞാനിരിക്കേ ദിലീപ് അടുത്തിടെ വായിച്ച പുസ്തകങ്ങളെക്കുരിച്ച് വാചാലനാകുന്നു. ഇടയ്ക്കിടെ ചര്ച്ചയില്‍ പങ്കുചേര്‍ ന്ന് ബീഡിയും വലിച്ച് പോകുന്ന സഖാക്കളുടെ വക വിമര്‍ ശനങ്ങളും ഉന്ടായിരുന്നു. ഞാനാകട്ടെ ( ബഷീറിയന്‍ സ്റ്റൈലില്‍ ) ധന്യാമ്മേ നിന്നെക്കുറിച്ചുള്ള ഓര്‍ മ്മകളില്‍ മുഴുകിയിരിക്കുകയായിരുന്നു.

അങ്ങനെ ഞങ്ങള്‍ രന്ട് പേരും മാത്രമായ ഒരു സമയം . ഒരു കൊള്ളിയാന്‍ പോലെ ധന്യ വന്ന് മറയുന്നു. ഞാനിങ്ങനെ പിടഞ്ഞിരിക്കേ ദിലീപ് എന്തോ കരിഞ്ഞ മണം പിടിച്ചെടുത്തു.
അതെന്റെ ഹൃദയമായിരുന്നു.
എഡാ .. ആ ക് ടാവെങ്ങനെ... നല്ല ഭം ​ഗീ ല്ലേ ? ഞാന്‍ തോറ്റുകൊടുക്കാന്‍ തീരുമാനിച്ചു.
"പ്രണയമാണോ എന്റെ പൊന്ന് ഫ്ലോറന്റിനോ ?" അവന്‍
"അതേ ഗാബോ ... അതേ .."
"ഞാന്‍ സഹായിക്കണോ ?"
നീ എത്ര നല്ലവന്‍ ! ഞാന്‍ നെടുവീര്‍ പ്പിട്ടു.

അല്ലാ... നിനക്കെങ്ങിനെ എന്നെ സഹായിക്കാന്‍ കഴിയും ? നിനക്കവളെ പരിചയമുന്ടോ ? "അറിയാം ...
എന്ന് വച്ചാല്‍ ?
"വകേലൊരു അനിയത്തിയായി വരും അവള്‍ ... "
അപ്പോഴാണ്‌ ചുരുളുകളഴിയുന്നത്.. അവള്‍ അവന്റെ കസിന്‍ ആണ്‌... മാതൃഭൂമിയിലൊക്കെ കവിതകള്‍ എഴുതാറുന്ട്.
എന്റെ ഭാഗ്യം . ഞാന്‍ വേന്ടാത്തതൊന്നും പറഞ്നിരുന്നില്ല !
ഇല്ലെങ്കില്‍ അപ്പോഴെന്റെ മൂക്കിന്റെ അവസ്ഥ !!!
.............................................

ഇനിയെന്ത്....
അവന്റെ ഒരു വിളി എന്തൊക്കെയോ ഓര്‍ മ്മിപ്പിച്ചു.
എങ്കിലും ധന്യേ ...................

9 comments:

Jayesh/ജയേഷ് said...

മിസ്സ് കാള്

വിഷ്ണു പ്രസാദ് said...

ഇഷ്ടമായി...

അപ്പു ആദ്യാക്ഷരി said...

കഷ്ടപ്പെട്ട് വായിച്ചു.. :-)
ഈ ടെം‌പ്ലേറ്റ് ഒന്നു മാറ്റൂ. കറുപ്പും വെളുപ്പും. കണ്ണു ഫ്യൂസാവുന്നു.

ശാലിനി said...

നന്നായിരിക്കുന്നു.

അപ്പു പറഞ്ഞതുപോലെ കണ്ണ് ഫ്യൂസാവും

സുല്‍ |Sul said...

കൊള്ളാം

:)

Sathees Makkoth | Asha Revamma said...

മിടുക്കന്‍!
അങ്ങനെ കലപില കൂട്ടാന്‍ തുടങ്ങി.നടക്കട്ടെ...
ഭാവുകങ്ങള്‍.
കഥ ഇഷ്ടായി.

Jayesh/ജയേഷ് said...

എല്ലാവര്‍ ക്കും വലിയ ഡാങ്ക്സ്..... ഇതൊന്നും കഥയല്ല... ജീവിതത്തില്‍ നിന്നും വലിച്ച് കീ ..ഹം ​... അപ്പൊ എല്ലാം പറഞ്ഞ പോലെ.... പിന്നെ കാണാം

ആഷ | Asha said...

ജീവിതത്തില്‍ നിന്നും വലിച്ചു കീറിയത് നന്നായിരിക്കുന്നു കേട്ടോ

ajith said...

ജീവിതത്തില്‍ നിന്ന് വലിച്ചുകീറിയതാണെങ്കില്‍ ഈ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ബാക്കി പറയണം. അല്ലെങ്കില്‍ വെറുതെ വിടൂലാ!!