Wednesday, February 21, 2007

കലപില തുടങ്ങുന്നു

1+1=2

2+1=3

അങ്ങനെ നോക്കുമ്പോ രണ്ടും രണ്ടും നാല്‌.

എന്നു വെച്ചാല്‍ നാലും ഒന്നും അഞ്ച്‌.

എന്റമ്മേ.. അഞ്ചാളായോ? അല്ല ആറുണ്ടോ? എന്നിട്ടും ഇതു വരെ തുടങ്ങീല്ല്യേ?

എന്തൂട്ടാ?

യൂണിയനേ.. യൂണിയന്‍!

ഞങ്ങളിപ്പോ ഹൈദരാബാദില്‍ അഞ്ചാറ് ഏഴ്‌ ഏഴര ആള്‍ക്കാരുണ്ട്‌ ത്രേ. ബൂലോഗത്തിന്റെ അസ്‌ക്യതയുള്ള ജീവികള്‍‍. എന്നിട്ടും ഇതുവരെ ഒരു യൂണിയനില്ലാന്ന് പറഞ്ഞാല്‍? ഛായ്! ലജ്ജാവതിയേ.. സോറി.. ലജ്ജാവഹം!

എന്നാ ഇനി സമയം കളയാനില്ല. ദാ ഞങ്ങടെ കലപിലകള്‍ ഇവിടെ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

എല്ലാവരും ചായയും പരിപ്പു വടയും കഴിച്ചിട്ടു പോണേ പ്ലീസ്‌. ബിരിയാണി കൊളസ്റ്റ്രോളാ.

23 comments:

Sreejith K. said...

അതു കലക്കി ബിരൂ. കലക്കന്‍ ഇന്‍ഡ്ട്രഡക്ഷന്‍. ഹൈദരാബാദ് ബ്ലോഗേര്‍സിന്റെ കൂട്ടായ്മയ്ക്ക് എല്ലാ ആശംസകളും. ഇനി ഇടയ്ക്കിടയ്ക്ക് ഹൈദരാബാദ് വാര്‍ത്തകള്‍ പ്രതീക്ഷിക്കാമല്ലോ, അല്ലേ

കുറുമാന്‍ said...

ഹൈദരാബാദ് കലപിലക്ക് ആറേഴു പേരുണ്ടെന്നു പറഞ്ഞിട്ട് കാണുന്ന കോണ്ട്രിബ്യൂട്ടേഴ്സ് മൂന്നാണല്ലോ? ബാക്കിയുള്ളവര്‍ നിശബ്ദ പങ്കാളികളാണോ?

എന്തരായാലും സന്തോഷംസ്.....ആസംശകള്‍ :)

Unknown said...

ഈ ബിരിയാണിക്കുട്ടിച്ചേച്ചീടെ ചീട്ട് കീറി എന്നാശ്വസിച്ചതായിരുന്നു. ദാ ഇപ്പൊ യൂണിയനായി വന്നേക്കുണു. ചായേം പരിപ്പ് വടേം തിന്നതല്ലേ ഒന്നാശംസിച്ചേക്കാം.
ആ സംശയങ്കള്‍! :-)

Unknown said...

ആയ്ക്കോട്ടേ ,
ആശംസകള്‍ ദാ പിടിച്ചോ.

Rasheed Chalil said...

ഹൈദരബാദികളായ ബ്ലോഗ ബ്ലോഗിണികളേ ആശംസകള്‍. ബീക്കുവിന് സ്പെഷ്യല്‍ ആശംസകള്‍.

വേണു venu said...

സന്തോഷം.
യൂണിയനു് അഭിവാദലൂ, ആശംസാലൂ.

ഉമേഷ്::Umesh said...

ഞാനുലു എക്സ്‌ലു ഹൈദരാബാദിലു. ഈ ഞാനുമുലു എക്സിലു ഹൈദരാബാദിലു. (2001 ഒക്ടോബറിലു-2002 ഡിസംബറിലു).

ബിരിയാണിലു കൊളസ്റ്റ്രോലുലു. ദുബായി ലുലു.

കൃഷ്ണദേവരായലു. ചന്ദ്രികാചര്‍ച്ചിതരാത്രിലു. സിന്ധുലു വിശാഖുലു എക്സ്-ഹൈദരാബാദിലു. സര്‍വ്വലു പുളകാഞ്ചിതരോമാഞ്ചകഞ്ചിതാലു.

ബിരിയാണിലു സര്‍വ്വാലു നായികാലു.

വിവി said...

ആശംസകളുലു.
ഒ.ടോ.
ഞാന്‍ ലുലു സൂപ്പര്‍മാര്‍കറ്റ് ബ്ലൊഗ് സെര്‍ച്ച് ചെയ്തപ്പോള്‍ വഴി തെറ്റി വന്നതാ.

sandoz said...

ഹൈദ്രാബാദ്‌ കൂട്ടായ്മക്ക്‌ ആശംസകള്‍......

[മീറ്റ്‌ വല്ലതും നടത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ പറയണം.....ഇവിടെ കൊച്ചിയില്‍ നിന്ന് ആരെയെങ്കിലും അയച്ചു തരാം സഹായിക്കാന്‍]

A Cunning Linguist said...

എന്നെയങ്ങ് എക്സ് ആക്കിയോ???..... മാഷെ ഞാന്‍ ഉടനെ തന്നെ അങ്ങോട്ട് വരുന്നുണ്ട് ... മൈസൂര്‍ ബജ്ജി എന്നെ മാടി മാടി വിളിക്കുന്നു!!!!

Kumar Neelakandan © (Kumar NM) said...

ഉമേഷലു കമന്റുലു ഉഷാറലു. ഇതാണലു സ്പിരിറ്റലു.
ഇന്തലു (എക്സലു) ഞാനലു ആദരിക്കലു. ഇനിയും തുടരലു.

കലപിലലു തുടങ്ങലു. ഗുഡ്‌ലു.
ബിരിയാണിലു മിടുക്കിലു. (പക്ഷെ ലൂ, ആരാ ഈ ബിരിയാണിക്കുട്ടി? മനസിലായില്ല.)

ബാക്കിലു മെമ്പറുലു എവിടലു? എന്തരുലു?

മൊത്തം ഒരു “ലൂ” എന്നാലു ലൂലു അല്ലലൂ

ഞാനിലു ഉമേഷിലു കോപ്പിലു. എന്തു രസലു.


പബ്ലീഷലു.

reshma said...

ബീകുട്ടി ലൂ-വിലാനാ എല്ലാരും പറയുന്നത്?:)

(ബിക്കൂ, നോക്കൂ എന്റെ സ്മൈലി, നിഷ്കളങ്കത തുള്ളിച്ചാടുന്നു ല്ലേ?)

ഉമേഷ്::Umesh said...

കുമാര്‍ പറഞ്ഞ “ഞാനിലു ഉമേഷിലു കോപ്പിലു. എന്തു രസലു.” എന്നതിന്റെ അര്‍ത്ഥം തെലുങ്കറിയുന്ന ആരെങ്കിലും പറഞ്ഞുതരൂ പ്ലീസ്. എന്നെ തെറി വിളിച്ചതാണോ?

[ഓലു. ടോലു: ബിരിയാണിലു കുട്ടിലു പിന്നാലു ലക്ഷാലു ലക്ഷാലു. എണ്ണാലു എണ്ണാലു എണ്ണൂലു എണ്ണൂലു.]

ക്യൂഡബ്ലിയൂലു_ഈയാര്‍‌ലു_റ്റീവൈലു (qw_er_ty എന്നര്‍ത്ഥം)

Kumar Neelakandan © (Kumar NM) said...

"ഉമേഷിലു കോപ്പിലു." എന്നുള്ളത് “കോപ്പിയിലു” എന്നു തിരുത്തിവായിക്കാന്‍ അപേക്ഷ.
(അയ്യയ്യേലു, ഇവരൊക്കെലു എന്തരലു?)

ലേലു അല്ലു ലേലു അല്ലു അഴിച്ചുവിടലു.. ചീത്തക്കുട്ടികളുലു..

Inji Pennu said...

ഉമേഷേട്ടലു
കുമാറേട്ടലു കള്ളലു കള്ളലു കള്ളലു! കോപ്പലു തന്നെലു വിളിച്ചലു

ബിന്ദു said...

വെറുതെലു അല്ലലു ഇവിടെ കലപിലലു. ഇഞ്ചിയിവിടേലു ഉണ്ടല്ലെലു. :)

Mrs. K said...

aahaha

viSaalantEm aravindintEm okke pOst vaayichcha oru effect kitti, especially comments. entamme!

biriyanikutti unionu aaSamsakalulu...ayyo enikkum thuTangngiyo?

sorry malayalam typpaNa kunthraanTam illaaththa computer aayippOyi.

-B- said...

ആകെ ലുലുലു മയം!

കലപില ഇനി മുതല്‍ കലുപിലു എന്നറിയപ്പെടുന്നതായിരിക്കും.

എക്‌സായ "ഞാനേ", ഇയാള്‍ തിരിച്ചു വരുന്നുണ്ടല്ലേ? ഇയാളെ ഞാന്‍ എക്‌സ്‌ അല്ലാണ്ടാക്കി ട്ടോ.

വേറെ ചില ആള്‍‍ക്കാരും എക്‌സ്‌ ക്ലെയിം ചെയ്തിറങ്ങിയിട്ടുണ്ട്‌. ഇയാളെ ഞാനൊന്ന് ടെസ്റ്റ്‌ ചെയ്യട്ടെ.

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ചെപ്പു.

1. ഹൌ മെനി കിലോ മീറ്റേര്‍സ്‌ ഫ്രം ബഞ്ചാര ഹില്‍സ്‌ ടു ജൂബിലി ഹില്‍സ്‌?

a. കിലോമീറ്റേര്‍സ്‌ ആന്‍ഡ്‌ കിലോമീറ്റേര്‍സ്‌
b. ബഞ്ചാര ഹില്‍സ്‌ ഡസ്‌ നോട്ട്‌ എക്‌‍സിസ്റ്റ്‌
c. ജൂബിലി ഹില്‍സ്‌ ഡസ്‌ നോട്ട്‌ എക്‍സിസ്റ്റ്‌

2. ഹൌ മെനി ഫ്ലൈ ഒവേര്‍സ്‌ ഇന്‍ S.P റോഡ്‌?

a. 2
b. 3
c. ഫ്ലൈ ഓവര്‍സ്‌ ആന്‍ഡ്‌ ഫ്ലൈ ഓവര്‍സ്‌

3. ഹു വാസ്‌ ദ ചീഫ്‌ കുക്ക്‌ ഇന്‍ ബിരിയാണിക്കുട്ടീസ്‌ തട്ടുകട?

a. റോസിലി
b. അഞ്ജലി
c. ചുണ്ടെലി

നോക്കട്ടെ ശരിയാക്കുമോ എന്ന്‌. :)

ശ്രീജിലു, കുറുലു,ദില്‍ബാലു, പൊതുവാലു, ഇത്തിരിലു, വേണുലു, വിവിലോനപ്പലു, മഞ്ഞുമ്മലു, ചേട്ടായിലു (കോപ്പി കോപ്പായി അല്ലേ? ഹ ഹ ഹ), രേഷ്‌ലു (അടി..അടി :)), ബിന്ദൂട്ടിലു, ആര്‍പ്പിലു എല്ലാവര്‍ക്കുമായി ഒരു നന്ദി. അര ബ്ലോഗര്‍ ആയ ആശക്കും സ്പെഷല്‍ നന്ദി.

പ്ലീസ്‌ നോട്ട്‌: ഇഞ്ചിക്കില്ല ലു. (നോ ടോക്കിങ്ങ്‌ ടു യു..ആ...)

ഇനി എല്ലാവരും പോയി സതീഷ്‌ ഇട്ട പടങ്ങള്‍ കാണൂ.

Areekkodan | അരീക്കോടന്‍ said...

നന്നായി

...പാപ്പരാസി... said...

സംഭവമൊക്കെ നന്നായിട്ടുണ്ട്‌,പക്ഷെ,ഇങ്ങനെയൊക്കെയാണോ വേണ്ടത്‌ വെറും ചായേം പരിപ്പുവടേം മാത്രോ ?ആറ്റ്‌ ലീസ്റ്റ്‌ ഒരു ബിരിയാണിയേലും വെക്കായിരുന്നു.(നിങ്ങള്‍ ഇടതുപക്ഷക്കാരാണോ?വേറാരും അറിയേണ്ടട്ടെ,ഇനീപ്പോ ബ്ബ്ലോഗ്ഗില്‍ രാഷ്ടീയമെന്ന് പറയേണ്ട).പിന്നെ ഒരു പ്രതിഷേധം കൂടി രേഖപ്പെടുത്താനുണ്ട്‌,ഞാന്‍ നിങ്ങള്‍ പാടിയ ആ "നിറങ്ങള്‍ തന്‍ ൹ത്തം ഒഴിഞ്ഞൊരീ.."അതിന്റെ ഒറിജിനല്‍ ട്രാക്ക്‌ ഒന്ന് അയച്ച്‌ തരാന്‍ അപേക്ഷിച്ചിരുന്നു.....ഏവടേ ! ആളൂല്ലാ വിവരോല്ല,പക്ഷെ പോട്ടെന്ന് വെക്കാച്ച വേറെ കിട്ടാനൂല്ല.അതുകൊണ്ട്‌.....camerapress@gmail.com
നമ്മളും ഉണ്ടാക്കാന്‍ പൊവ്വേണ്‌ ഒരു ദോഹന്‍ ജൂണിയന്‍.അപ്പോ ഹൈദ്ര്ബാദ്‌ യൂണിയന്‍ കീ ജയ്‌,റാവുത്തര്‍ കീ ജയ്‌,ഇരുമ്പ്‌ ജോണ്‍ കീ ജയ്‌,വട്ടപ്പള്ളീ കീ ജയ്‌,സ്രാങ്ക്‌ കീ ജയ്‌ (വിയറ്റ്നാം കോളനി കണ്ടതിന്റെ ഹാങ്ങൊവാറാാ ,കാര്യാക്കണ്ട്‌ !)

A Cunning Linguist said...

@ബി'ക്കുട്ടി

ഈ ചോദ്യങ്ങളുടെ ഉത്തരമൊന്നും അറിയില്ലെങ്കിലും ഞാന്‍ ഒരു ഹൈദരാബാദി തന്നെ.... മണി മണി പോലെയല്ലേ ഞാന്‍ തെലുങ്ക് പറഞ്ഞുകൊണ്ടിരുന്നത്.

പിന്നെ ഈ ഹൈദരാബാദില്‍ എവിടുന്നാ പരിപ്പു വട കിട്ടുന്നെ??..വല്ല മിര്‍ചി ബജ്ജിയൊ അങ്ങനെ വല്ല സാധനങ്ങളുമെ എന്നെ പോലുള്ള 'ശരിക്കും ഹൈദരാബാദികള്‍' കഴിക്കാറുള്ളൂ....
പിന്നെ ചായ എന്ന് പറഞ്ഞാല്‍ പോര.... നല്ല ശുദ്ധമായ എരുമപ്പാലില്‍ തയ്യാര്‍ ചെയ്ത 'ഇറാനി ചായ' എന്ന് പറയണം.... എന്താണ് ചേച്ചീ ഹൈദരാബാദികളുടെ മാനം കളയുമൊ???

Sathees Makkoth | Asha Revamma said...

അന്തരുക്ക് നമസ്കാരം,

എത്ര നിസ്സാരമായാണ് ബൂലോകവാസികളെ തെലുങ്ക് പഠിപ്പിച്ചത്.
എങ്കിലും ബിരിയാണിക്കുട്ടീ ഈ ചതി ചെയ്യേണ്ടായിരുന്നുലു.
ഈ ലൂ മന്ത്രം അറിയാമായിരുന്നേ ഞാന്‍(മറ്റേ ഞാന്‍ അല്ല.ഈ ചെക്കന് വേറേ വല്ല പേരുമിടാന്‍ പാടില്ലായിരുന്നോ)
പണ്ടേക്ക് പണ്ടേ തെലുഗു ഗുരു ആകുമായിരുന്നു.
ലൂ മന്ത്രക്കാര്‍ ധാരാളം ഉള്ള സ്ഥിതിക്ക് എക്സ് ഹൈദരാലുകള്‍ക്കും ഇവിടെയൊരു ഇടം കൊടുത്താലോ?

Kalesh Kumar said...

എന്തെരെടേയ്, ഇതെന്തേര്‍ ലൂലു സെന്ററീന്റെ പരസ്യങ്ങളാ?

പരിപാടികളൊക്കെ കൊള്ളാം. ആശംസകള്‍!!!
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് കലക്കി!

ഓ.ടോ: പരിപ്പുവടയും ചായയും “ദില്‍ബാ ഹട്ട്“ എന്ന തട്ട് കടയില്‍ നിന്നാണോ? അതോ ദില്‍ബാ ഹട്ടിന് ഹൈദ്രാബാദില്‍ ഫ്രാഞ്ചൈസി തുടങ്ങിയോ?