Wednesday, February 28, 2007

ലിംഗപ്പ

ലിംഗപ്പ എല്ലാവരുടേയും കണ്ണിലുണ്ണിയാണ്.
ഓഫീസിലെ സഹായിയാണ് ലിംഗപ്പ.

പ്രായം 30 നോട് അടുത്തുണ്ട്.
കറുത്ത് വലിയ തടിയൊന്നുമില്ലാത്ത ലിംഗപ്പയ്ക്ക് 5 അടിയോളം പൊക്കം വരും.
പല്ല് 38 ഉം പുറത്തിട്ട് 70mm ചിരിയോട് കൂടിയല്ലാതെ ലിംഗപ്പയെ കാണാന്‍ കഴിയില്ല.

ഹൈദ്രാബാദില്‍ താമസമാക്കിയിട്ട് 10-15 വര്‍ഷമായെങ്കിലും ലിംഗപ്പയ്ക്ക് ഹിന്ദി ഇപ്പോഴും ശൈശവാവസ്ഥയിലാണ്.
അപ്പനും അമ്മയും കനിഞ്ഞനുഗ്രഹിച്ചതിനാല്‍ ലിംഗപ്പയ്ക്ക് സ്കൂളിലും പോകേണ്ടതായി വന്നിട്ടില്ല.
അപ്പോള്‍ പിന്നെ ഇംഗ്ളീഷൊക്കെ പഠിച്ച് തല പുണ്ണാക്കേണ്ട ഗതികേടും ലിംഗപ്പയ്ക്കുണ്ടായിട്ടില്ല.

പിന്നെ അറിയാവുന്നതെന്താണ്?

തെലുങ്കെന്ന് വേണമെങ്കില്‍ പറയാം.

ലിംഗപ്പ ഒരിക്കലും ഒരുകാര്യത്തിനും വിസ്സമ്മതം കാണിക്കാറില്ല.
സാറന്മാര്‍ക്ക് ചായ,വട,സിഗര്‍റ്റ്,മിര്‍ച്ചി ബജി തുടങ്ങി എന്തും എപ്പോഴും വാങ്ങി വരുന്നത് ലിംഗപ്പയ്ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.

ഒരു ദിവസം ക്വാളിറ്റി കണ്ട്രോള്‍ ഓഫീസര്‍ വംശിക്ക് ലിംഗപ്പയുടെ സേവനം ആവശ്യ
മായിവന്നു.
വംശി ലിംഗപ്പയെ വിളിച്ചു.
നീയൊന്നു റിലയന്‍സിന്റെ ഓഫീസുവരെ പോകണം. എന്റെ മൊബൈലിലേക്ക് മെസ്സേജൊന്നും വരുന്നില്ല. ഒരു ലെറ്ററെഴുതി തരാം.അവിടെക്കൊണ്ട് കൊടുത്താല്‍ മാത്രം മതി.

റെഡി സാര്‍. ലിംഗപ്പ തയ്യാര്‍!

പിന്നേ എപ്പോഴത്തേക്ക് ശരിയാകുമെന്ന് കൂടി ചോദിച്ചേക്കണം കേട്ടോ

വംശി ലിംഗപ്പയെ ഓര്‍മ്മിപ്പിച്ചു.

ലിംഗപ്പ റിലയന്‍സില്‍ പോയി തിരിച്ചു വന്നു.

സാര്‍, ലെറ്റര്‍ കൊടുത്തീട്ടുണ്ട് വൈകിട്ട് അവരറിയിക്കാമെന്നാ പറഞ്ഞതു. ലിംഗപ്പ വംശിയെ അറിയിച്ചു.

പിറ്റേന്നും മെസ്സേജ് വരാതിരുന്നതിനാല്‍ വംശി ലിംഗപ്പയെ വീണ്ടും വിളിചു.
സത്യം പറഞ്ഞോളണം നീയിന്നലെ അവിടെ പോയിരുന്നോ? അതോ അവിടെയൊക്കെ കറങ്ങി നടന്നിട്ടിങ്ങോട്ട് പോന്നോ?

ലിംഗപ്പയുടെ വിശ്വസ്തതയെ ചോദ്യം ചെയ്തിരിക്കുന്നു.
സഹിച്ചില്ല ലിംഗപ്പയ്ക്ക്.
അവന്‍ റിലയന്‍സിന്റെ ഓഫീസിലോട്ട് ഓടി.

അതാ ഇരിക്കുന്നു താനിന്നലെ ലെറ്റര്‍ ഏല്‍പിച്ചയാള്‍.
കോപം ഇരച്ചു കയറി ലിംഗപ്പയ്ക്ക്.
ജീവിതത്തില്‍ ആദ്യമായി വംശി സാര്‍ തന്നിലൊരു കുറ്റമാരോപിച്ചിരിക്കുന്നു.

കഴിയാവുന്നത്ര ശബ്ദത്തില്‍ അവന്‍ അയാളോട് ചോദിച്ചു.

തും കല്‍ ക്യാ ബോലാ മേരേ കോ?

ക്യാ? ഓഫീസര്‍ക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.

തും കല്‍ ബോലാ ന മിസ്സിസ് കോ ശാം കോ ബേജ്തൂം ബോല്‍ക്കേ... ബേജാ ക്യാ?
മേരാ സാബ് മേരേ കോ ഗാലി ദേരാ. മാലും ഹൈ തുംകോ. ആജ് ശാം കോ ബരാബര്‍ മിസ്സിസ് കോ ബേജ്ന. സമ്ച്ചാ.

( ലിംഗപ്പയുടെ ഹിന്ദി മനസ്സിലാകാത്തവര്‍ക്ക്: ഇന്നലെ വൈകിട്ടു മിസ്സിസ്സിനെ വിടുമെന്ന് പറഞ്ഞിട്ടു വിട്ടോ? എന്റെ സാര്‍ എന്നെ വഴക്കു പറയുന്നു. ഇന്ന് വൈകിട്ട് മറക്കാതെ മിസ്സിസ്സിനെ വിട്ടോളണം. )

ഓഫീസര്‍ സ്വബോധം വീണ്ടെടുത്ത് തലകുടഞ്ഞ് നോക്കിയപ്പോഴേയ്ക്കും
ലിംഗപ്പ പൊയ്ക്കഴിഞ്ഞിരുന്നു.

14 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അനന്തരം എന്തു സംഭവിച്ചെന്നറിയാന്‍ വല്ല വഴിയുമുണ്ടോ?

Anonymous said...

ഹോ അവസാനം പ്പ കണ്ടിട്ട് തെറ്റിദ്ധരിച്ചെന്‍റിഷ്ടാ , വക്കാരിമിഷ്ടാ എന്തോ പടമിട്ടെന്ന് നിരീച്ച് ;)

Siju | സിജു said...

:-)
അനോണീ‍ീ‍ീ‍ീ..

ഏറനാടന്‍ said...

ആളെ പേരില്‍ തന്നെ.. എന്തോ ഒരിത്‌. ബാക്കിയെന്താ നടന്നത്‌?

ഫാ.ബെന്യാമിന്‍ said...

ലിംഗപ്പ കൊള്ളാം സതീശലു മാക്കോത്തലു :)

Kaithamullu said...

“ഓഫീസര്‍ സ്വബോധം വീണ്ടെടുത്ത് തലകുടഞ്ഞ് നോക്കിയപ്പോഴേയ്ക്കും
ലിംഗപ്പ പൊയ്ക്കഴിഞ്ഞിരുന്നു.“

-നോ വേ, മാന്‍!
അപ്പോ ആ ഓഫീസര്‍ക്കും ഹിന്ദി നഹീ മാലൂം, അല്ലേ?

G.MANU said...

kalakki

sreeni sreedharan said...

ഹ ഹ അതു കൊള്ളാം.

(ബ്രാക്കറ്റിലുള്ളത് കൊണ്ട് കൊള്ളാം,
അല്ലെങ്കില്‍ ഓഫീസറെ പോലെ പലരും തല കുടഞ്ഞാനേ; എനിക്കു പിന്നെ ആദ്യമേ മനസ്സിലായ് :)

Jayesh/ജയേഷ് said...

lingappa aalu kollallo...onnu arichayappetanam....pinne pauletante virunnu kalakki...njanum oru divasam virunnundathaane....

Sathees Makkoth | Asha Revamma said...

കലപിലയില്‍ പങ്കെടുക്കുവാന്‍ വന്ന എല്ലാപ്ര്ക്കും നന്ദി.

അപ്പു ആദ്യാക്ഷരി said...

സതീശാ‍... ആരാ ഈ “ഞാന്‍”? താഴെ ഫോട്ടോ പോസ്റ്റില്‍ കാണുന്ന...?

Sathees Makkoth | Asha Revamma said...

അപ്പു ,
ഒന്ന് ഞാന്‍. മറ്റേത് മറ്റേ...ഞാന്‍

കുറുമാന്‍ said...

ലിംഗപ്പ ആളൊരൊന്നരയാണല്ലോ :)

krish | കൃഷ് said...

ലിംഗപ്പാ ആള് കൊള്ളാല്ലോ സതീശെ..
ബെസ്റ്റ് കണ്ണാ ബെസ്റ്റ്.